കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ഹോം ഡേ ആഘോഷത്തോടനുബന്ധിച്ച് വിപുലീകരിച്ച അത്യാധുനിക റോബോട്ടിക് പാർക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു. 233 കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ സാധിക്കും. ......

കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഹൈസന്‍സ് തങ്ങളുടെ ഇന്ത്യയിലെ ആദ്യ നിര്‍മാണശാല ഉദ്ഘാടനം ചെയ്തു. എപാക് ഡ്യൂറബിള്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എപാക് മാനുഫാക്ടറിങ് ടെക്നോളജീസുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ ഇതിനു തുടക്കം കുറിച്ചത്. ഹൈസെന്‍സിന്റെ ഇന്ത്യയിലെ മുന്നേറ്റത്തിലെ ഒരു നിര്‍ണായക നാഴികക്കല്ലായ ഇത് കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യാ നീക്കങ്ങളോടുള്ള കമ്പനിയുടെ ദീര്‍ഘകാല പ്രതിബദ്ധത കൂടിയാണ് വ്യക്തമാക്കുന്നത്.
ശ്രീ സിറ്റിയില്‍ ഇഡിഎല്‍ വ്യവസായ പാര്‍ക്കിനകത്ത് പുതുതായി നിര്‍മിച്ച് കമ്മീഷന് ചെയ്ത ഹൈസെന്‍സ് നിര്‍മാണ ശാല പത്ത് ഏക്കര്‍ കാമ്പസിലായി ഇഡിഎല്ലിന്റെ നിലവിലുള്ള ഒഡിഎം നിര്‍മാണ ശാലയോട് ചേര്‍ന്നാണ്. 30 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി വികസിപ്പിച്ച ഇത് ഹൈസെന്‍സിന്റെ ഇന്തയ്ക്ക് വേണ്ടിയുള്ള പ്രാദേശിക തന്ത്രങ്ങളുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണ്. 2026 ഫെബ്രുവരി മുതല്‍ ഇവിടെ നിന്നുള്ള വാണിജ്യ ഉല്പാദനം ആരംഭിക്കും. പൂര്‍ണമായി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹൈസെന്‍സ് ഇന്ത്യയുടെ റൂം എയര്‍കണ്ടീഷണറുകള്‍ ഇവിടെ മാത്രമായി നിര്‍മിക്കും. ഇതോടെ ഹൈസെന്‍സിന്റെ പ്രാദേശിക നിര്‍മാണവും വിതരണ സംവിധാനങ്ങളും ഗണ്യമായി വര്‍ധിക്കും.
ഉല്പാദനം ഇതിനകം ആരംഭിച്ച ഇവിടെ ഘട്ടം ഘട്ടമായുള്ള വികസനമാവും നടപ്പിലാക്കുക. ......
കൊച്ചി: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും (KSHEC) ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ റിസർച്ച് കോൺഫറൻസ് ആൻഡ് കേരള ഹയർ എഡ്യൂകേഷൻ എക്സ്പോയിൽ സർവകലാശാല വിഭാഗത്തിൽ മികച്ച സ്റ്റാളിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്).
കേരള ഹയർ എഡ്യൂകേഷൻ എക്സ്പോയുടെ ഭാഗമായി പങ്കെടുക്കുന്ന സ്ഥാപനങ്ങൾ അവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പേറ്റന്റുകൾ, ഗവേഷണ ഉൽപ്പന്നങ്ങളും സൗകര്യങ്ങളും, അന്തർദേശീയ സഹകരണങ്ങൾ, പി.എച്ച്.ഡി. ബിരുദങ്ങൾ, ഗവേഷണവും വികസനവുമായി ബന്ധപ്പെട്ട പ്രധാന സംഭാവനകളുമാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചത്.
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ......
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവില്‍ക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാർ അറസ്റ്റിൽ. കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മിയാണ് പ്രതി. ......
വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. ......
കളമശ്ശേരി - രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സിൽ മനഃശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ദേശീയ മനഃശാസ്ത്രമേള സയസ്റ്റ'26 സംഘടിപ്പിച്ചു. ആർസിഎസ്എസ് അസോസിയേറ്റ് ഡയറക്ടർ ഡോ. ......
ഈരാറ്റുപേട്ടയിൽ കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി
ഈരാറ്റുപേട്ടയിൽ തരിശുനിലത്ത് പിടിച്ച തീ അണയ്ക്കുന്നതിനിടെ മാനിന്റെ ത ലയോട്ടി കണ്ടെത്തി.
കടുവാമൂഴിയ്ക്ക് സമീപം സബ് സ്റ്റേഷന് അടുത്തുള്ള തരി ശു പുരയിടത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീ പടർന്നത്.
താഴത്തുപറമ്പിൽ ജോഷിയുടെ പുരയിടത്തിലാണ് തീ പിടിച്ചത്. ഈരാറ്റുപേട്ട ഫയർ ഫോഴ്സ് എത്തി തീ അണച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത്.
ഇതേ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ......
മലയാള സാഹിത്യത്തിലെ ആത്മീയ സൗരഭ്യത്തിന് ഇന്ന് 88 വയസ്സ്. ദൈവത്തിന്റെ കൈയ്യൊപ്പുള്ള എഴുത്തുകാരൻ എന്ന് വിശേഷിക്കപ്പെടുന്ന പെരുമ്പടവം ശ്രീധരൻ, തന്റെ 88-ാം ഉദയാസ്തമനങ്ങളെ അങ്ങേയറ്റം വിനയത്തോടെയും കൃതജ്ഞതയോടെയുമാണ് നോക്കിക്കാണുന്നത്. ......